രണ്ടോ മൂന്നോ മഴ
നിന്നു കൊണ്ടാലും
ഒഴിഞ്ഞു പോകാത്ത വിധം
ഒരാത്മാവു കൂടി
നെഞ്ചിന്‍കൂട്ടിനുള്ളില്‍
വല കെട്ടിത്തുടങ്ങി!
ഇറങ്ങിപ്പോ എന്ന്
കരഞ്ഞു പറഞ്ഞിട്ടും
കൂട്ടാക്കാത്തൊരാള്‍!
ഇഴഞ്ഞ് നീങ്ങിപ്പൊകാന്‍കൂടി
കെല്‍പ്പില്ലാത്തൊരാത്മാവ്!
തുണിയില്‍ തേങ്ങച്ചുറ്റിത്തല്ലിത്തകര്‍ന്ന
എല്ലിന്‍കൂടിന്‍റെ കിലുക്കം
സഹിക്കാന്‍ പറ്റുന്നില്ല!
നിന്നു കൊണ്ടാലും
ഒഴിഞ്ഞു പോകാത്ത വിധം
ഒരാത്മാവു കൂടി
നെഞ്ചിന്‍കൂട്ടിനുള്ളില്‍
വല കെട്ടിത്തുടങ്ങി!
ഇറങ്ങിപ്പോ എന്ന്
കരഞ്ഞു പറഞ്ഞിട്ടും
കൂട്ടാക്കാത്തൊരാള്‍!
ഇഴഞ്ഞ് നീങ്ങിപ്പൊകാന്‍കൂടി
കെല്‍പ്പില്ലാത്തൊരാത്മാവ്!
തുണിയില്‍ തേങ്ങച്ചുറ്റിത്തല്ലിത്തകര്‍ന്ന
എല്ലിന്‍കൂടിന്‍റെ കിലുക്കം
സഹിക്കാന്‍ പറ്റുന്നില്ല!
ശ്വാസമെടുക്കാന്‍ പേടിയാകുന്നു!
എന്‍റെയോരോ നിശ്വാസക്കാറ്റുംത്തട്ടി
അയാള്‍ വേദനിച്ച് വിങ്ങിക്കരയുന്നു,
ആ കരച്ചിലെനിക്കു സഹിക്കുന്നില്ല!
എന്‍റെയോരോ നിശ്വാസക്കാറ്റുംത്തട്ടി
അയാള്‍ വേദനിച്ച് വിങ്ങിക്കരയുന്നു,
ആ കരച്ചിലെനിക്കു സഹിക്കുന്നില്ല!
No comments:
Post a Comment