Monday, September 28, 2009

ഇ.സി.ജി


കുത്തുകള്‍ പലവിധം
പറഞ്ഞു തീര്‍ത്തതിനും
പറയാന്‍ പോകുന്നതിനും
ഇടക്കുള്ള അതിര്‍ത്തി,
ആകാംക്ഷ സ്ഥാനം,
താള നിബദ്ധം.

കുത്തുകള്‍ പലവിധം
ഇനിയൊന്നും പറയാനില്ലെന്ന
വെളിപാട്‌,
നിരാശ സ്ഥാനം,
താളം തെറ്റല്‍.

കുത്തുകള്‍ പലവിധം
ഇനിയുമുണ്ടെറെ പറയാന്‍,
കാത്തിരിപ്പ്‌,
ഒരു വേള
പറഞ്ഞില്ലെന്നും വരാം,
പ്രതീക്ഷ സ്ഥാനം,
ചടുല താളം

ഇതിലേതു കുത്താണ്
നീ
എന്‍റെ ഹൃദയത്തില്‍
അടയാളപ്പെടുത്തുക?

Related Posts Plugin for WordPress, Blogger...

Pages