Monday, March 30, 2009

കുത്ത്


കുത്തുകളുടെ നിര
ഇടയ്ക്കോരോ കുത്തിട്ടാല്‍ വര
വരകള്‍ക്ക് മേലെ വാക്ക് വച്ചാല്‍ വരി
വാക്കുകള്‍ക്കിടയ്ക്ക് വിടവ്
വിടവുകള്‍ക്ക്‌ കൃത്യമായ അകലം
അകന്നിരിക്കുമ്പോഴും അടുപ്പം
വരികള്‍ക്കൊടുവില്‍ കുത്ത്
അതിനു പുറകില്‍ കുത്തുകളുടെ നീണ്ട വരി
വരി വരിയായി എങ്ങോട്ട്?
മൌനത്തിലേക്ക്?
മൌനം .......? എങ്ങോട്ട്?
...................................................... ??????

Tuesday, March 10, 2009

നിയോഗം
















മഴേ,
നിന്റെ ചാറ്റലുകള്‍ക്ക്
ഉപ്പു രസം !
നീ
ഇപ്പോഴും കരയുന്നുവോ?
അരുത്.

കുഞ്ഞേ
താഴെ
പൂത്തു നിക്കണ
മൈലാഞ്ചിക്കാടുകളിലേക്ക്
ലോലയായി
പെയ്തിറങ്ങുക,
പിന്നെ ആര്‍ത്തലക്കുക.

പെയ്ത്തു കഴിഞ്ഞാല്‍
കാറ്റില്‍
മൈലാഞ്ചിപ്പൂവിന്റെ
ഉന്മത്ത ഗന്ധം
പടരണം!

മഴയുടെ മകളെ,
മഴത്തുള്ളീ,
പെയ്തു വീഴുക
നിന്റെ നിയോഗം,

നീ
ഭൂമിയുടെ മരുമകള്‍.
Related Posts Plugin for WordPress, Blogger...

Pages