Monday, October 25, 2010

ഒറ്റ (മൂലി)മഴ


















വെയില്‍ നനഞ്ഞ്‌
പനി പിടിച്ചു,
വെയിലിന്റെ കയ്യും
പൊള്ളുന്ന പനി.

കുട പിടിക്കാമായിരുന്നു-
അവള്‍ക്കു സങ്കടം.

നട്ടുച്ചയ്ക്ക്
കുട നിവര്‍ത്തിയാല്‍
ശീല കരിയുമെന്ന്
അവള്‍ക്കുണ്ടോ
വിവരം.
പുതിയതൊന്നു വാങ്ങാന്‍
പണമില്ല കയ്യില്‍.

മരുന്ന് കഴിച്ചില്ല -
അവളുടെ പരിഭവം.

കഴിക്കാന്‍ ഇനി
മരുന്നുകളില്ല.

മഴ കൊണ്ടാല്‍
പനി മാറുമെന്നു
ലാട വൈദ്യന്‍,
ഒറ്റ മൂലി,
അത്‌ കൂടി
പരീക്ഷിക്കാനുണ്ട് ,
മാറിയേക്കും.

അയാള്‍ തന്ന
കരടി നെയ്യ് പുരട്ടിയാണ്
മീശ
വളര്‍ത്തിയെടുത്തത്,
മയിലെണ്ണ തടവിയാണ്,
പെണ്ണേ,
നിന്നെ വളച്ചത്
( മെയ്യും മനസ്സും ),
കസ്തൂരി തൂകിയാണ്
പ്രണയം വളര്‍ത്തിയത്‌,
നിനക്ക് അറിയില്ല.

ലാടനാണെന്റെ വൈദ്യന്‍.

അയാളിനി
കാടിറങ്ങുന്നത്‌ 
എന്നാണാവോ.
അയാളുടെ
തുകല്‍ ഭാണ്ടത്തില്‍
 ഒരു കുടം മഴയും
ഉണ്ടാകുമായിരിക്കും,
കാട്ടിലെ മഴ. 

പകരം
കുട കൊടുക്കാം,
പണമില്ല,
ചോദിച്ചാല്‍ നിന്നെയും.

എനിക്ക് പനിച്ചു മടുത്തു.
***********************
കേരളത്തില്‍ തിരൂര്‍ തുഞ്ചന്‍ പറമ്പില്‍ 2011  ഏപ്രിലില്‍ (17)നടന്ന ബ്ലോഗ്ഗെര്‍മാരുടെ സംഗമത്തില്‍ പ്രസിദ്ധീകരിച്ചത് 


3 comments:

ranjith said...

nannayittund comment idan vaikiyathil sorry nalla thirakkilayirunnu , pinne njan thirichethy ,,,,, ippozhanu vayikkan kazhinjathu

ranjith said...

nannayittund comment idan vaikiyathil sorry nalla thirakkilayirunnu , pinne njan thirichethy ,,,,, ippozhanu vayikkan kazhinjathu

നൌഫല്‍ വളവുപച്ച said...

രചന നന്നായിട്ടുണ്ട്‌...,നല്ലതിനെ മോശമാണെന്നു പറയാന്‍ രാഷ്ട്രീയക്കാരനാകണം..!രാഷ്ട്രീയമില്ലങ്കിലും ഞാനും രാഷ്ട്രക്കാരനാണേ! ആരാ ഈ ഞാന്‍ എന്നല്ലേ? ഒരു പ്രവാസി..നാട്‌ കൊല്ലം,ഇല്ലം വല്ലാത്തൊരിടം(ദമ്മാം)പേരിനൊപ്പം ബ്ളോഗ്‌ ചേര്‍ത്തൊന്നലങ്കരിച്ചു>noufal-khan.blogspot.com നന്ദിയറിയിച്ചതല്ലേ..നാലുവരികൂടിയാകാം..ല്ലേ..?(കടമെടുത്തതാ..കുറ്റപ്പെടുത്തല്ലേ.. ?)

നിനയാത്ത നേരത്ത് കാലത്തിനൊപ്പമായ്
മഴ പോലെ നീയെന്റെ മുന്നിലെത്തി,
മഴ സ്നേഹമെന്നന്നറിഞ്ഞു ഞാൻ
പിന്നെ,സ്നേഹം കുളിരെന്നറിഞ്ഞു.

കനൽപോലെ പൊള്ളുന്നോരെന്നുള്ളിലന്നു നീ
പ്രണയമഴയേറെച്ചൊരിഞ്ഞു.
അകലുവാനാകാതെയന്നു ഞാനത്രമേൽ
ആ സ്നേഹമഴയിൽ നനഞ്ഞു.

പൂന്തെന്നൽ,പൂത്തുമ്പി,പൂത്തിരു

വാതിര..
എത്ര പേർ ചൊല്ലി വിളിച്ചു,
നിൻ മെയ്യിൽ,എത്ര ഞാനീണങ്ങളിട്ടു.

പൂമണം,പൊന്നോണം,പൂനിലാരാവുകൾ
എത്ര നീ കാഴ്ച്ചകൾ തന്നു,
എന്നിൽ നീ
എത്ര വസന്തങ്ങൾ ചാർത്തി...

ഹരിതാഭ നിറയാതെ,വർഷവും തീരാതെ
വർഷമേഘങ്ങളകന്നതെന്തേ..
ഇന്നീ കനൽക്കാറ്റുമേറ്റുഞാനാശിപ്പു
ഒരു വർഷ കാലത്തിനായി..
എന്നിലൊരു കാലവർഷത്തിനാ..

Related Posts Plugin for WordPress, Blogger...

Pages