Wednesday, March 10, 2010

ബലിത്തുള്ളി




(photo: കടപാട് : പി.ബി. ബിജൂ, ന്യൂസ്‌ ഫോട്ടോഗ്രാഫര്‍ , മാധ്യമം )

കണ്ണ് പുകയുമ്പോഴും
കണ്ണീരു വീഴ്ത്താതെയാണ്
അവസാന ചുബനം നല്‍കിയത്...
ചുണ്ടുകളില്‍
മരണത്തിന്‍റെ തണുപ്പ്‌ പടര്‍ന്നപ്പോള്‍
ഞാന്‍ മുഖം വെട്ടിച്ചത്,
അച്ഛനറിഞ്ഞിരിക്കില്ല...
അച്ഛനെ പോലെ
എനിക്കും മരണത്തെ പേടിയാണ്..
ഊര്‍ദ്ധന്‍ വലിക്കുന്നതിന് മുന്നേ
ഒരു നോക്ക് കാണണമെന്ന്
പറഞ്ഞിരുന്നോ,
അടുത്ത നിന്നിരുന്ന അമ്മ
പിന്നീട് എപ്പോഴെങ്കിലും
അത് പറഞ്ഞതായി
എനിക്ക് ഓര്‍മയില്ല.
ഒടുവിലെ ഉച്ഛാസ്വത്തിനൊപ്പം
ഒരു കുമ്പിള്‍ രക്തം
ഒഴുകിയിറങ്ങിയെന്നത്‌
മാത്രമാണ് അമ്മ വിലപിച്ചത്...
എന്നോട്  പറയാതെ പോയതു കൊണ്ടാണ്
 മരണം പുതച്ച്‌ ഉറങ്ങുന്ന അച്ഛനെ
കാണേണ്ടയെന്നു
വാശി പിടിച്ചത് ,
എന്‍റെ കുരുത്തക്കേട്.
മണ്ണ് കോരിയിടാന്‍
ശവ മഞ്ചത്തിന്റെ മൂടി
അടക്കും വരെയും
നോക്കിയില്ല,
അച്ഛനതും അറിഞ്ഞിരിക്കില്ല,
ഇനിയൊരുമ്മ നല്കാനാകില്ലെന്നു പറഞ്ഞ്
അച്ഛന്‍പെങ്ങള്‍
ബലമായി മുഖം തിരിച്ചപ്പോഴാണ്,
അവസാനമായി കണ്ടത്,
അപ്പോഴും
പുഞ്ചിരി വിട്ടൊഴിഞ്ഞിരുന്നില്ല.
കണ്ണീരു വീഴ്ത്തി
മോക്ഷം നല്‍കേണ്ടിയിരുന്ന
ഈ മകള്‍ക്ക്
ഇപ്പോള്‍ സങ്കടം തിങ്ങുന്നു...
കടം വീട്ടാന്‍
ഇനിയെത്ര കണ്ണീരു വീഴ്ത്തണമെന്ന്
ആരാണ് പറഞ്ഞ് തരിക?
ദര്‍ഭ മുന കൊണ്ട്
കീറുന്നുണ്ടെങ്കിലും
ബലിയിടാതെ വയ്യ...
മനസ്സിലെ ബലിപ്പടവില്‍
ഞാനിപ്പോള്‍ തര്‍പ്പണം ചെയ്യുന്നു,
നഷ്ടപ്പെട്ട ഉറക്കങ്ങള്‍ക്കായി,
ഇനിയും
ഉറക്കം നഷ്ടപ്പെടാതിരിക്കാനായി മാത്രം ,
ബലിയിടാതെ വയ്യ...
പൊറുത്തേക്കുക...
പിന്നെ,
സ്വീകരിക്കുക
ഈ ബലിത്തുള്ളി ....

11 comments:

nathans said...

Amazing lines
U r gifted

ranjith said...

nammal adhikam samsarichittilla enkilum ezhuthathirikkan vayya ,,, kollam nannayirikkunnu nee ithrakkum nannayi ehuthum ennu vicharichilla enthayalum enikkishttapettu good work dear

Saif 1324 said...

theechilla kaanumbo... ariyaathe oru kanal neerunnu karalinullil...

ee chillayile thee ente karalil ninnum padarnnathaakumo...?

atho ee thee oru aagola pradhibhaasamaakumo??

vaachalan വാചാലന്‍ said...

അലറിക്കരയുന്നവനെ നൊക്കി
നിന്റെ കരച്ചില്‍ അതി മനോഹരം ആയിട്ടൂണ്ട് എന്ന് പറയാന്‍ അറിയില്ല.

എങ്കിലും പറയട്ടേ..

നമുക്ക് പ്രാര്‍ത്തിക്കാം...ഇത്തരം കവിതകള്‍ ഇനി ആരും എഴുതാതിരിക്കട്ടെ എന്ന്..

SK said...

hridAYATHIL EVIDEYO ORU NOMBARAM...SUHRUTHE..

Dhanesh... said...

അരങ്ങൊഴിഞ്ഞ ആത്മാക്കള്‍ക്കായ് ഒരു തുള്ളിയെങ്കിലും...nice one...

iyyarvishnu said...

നന്നായിട്ടുണ്ട്!! ഹൃധയതിന്റെയ് നൊമ്പരവും സ്നേഹത്തിന്റെ മര്മരവും കൂട്ടിച്ചേര്‍ത്തു വിതുമ്പാന്‍ കൊതിച്ച മകളുടെ ബാലിതുള്ളികള്‍ !!!!

സുരേഷ് ഐക്കര said...

ബലിത്തുള്ളി വായിച്ചു.കണ്ണു പുകയുമ്പോഴും എന്നത് കരൾ പുകയുമ്പോഴും എന്നാക്കി വായിച്ചു.സത്യത്തിൽ ഇതു തന്നെയായിരുന്നു എന്റെയും അനുഭവം.ഈ കവിത കരളുലച്ചു.വീട്ടാക്കടമായി എന്റെ ജീവിതം തുടരുന്നു.ജിഷയുടെ ഉള്ളിലെ വേദന അറിയാനാവുന്നു.
സദാ എന്നിലുള്ള അച്ഛനെ ഈ കവിത ജ്വലിപ്പിച്ചു.കണ്ണീരോടെ നന്ദി.
-സുരേഷ് ഐക്കര

Unknown said...

"ചുണ്ടുകളില്‍
മരണത്തിന്‍റെ തണുപ്പ്‌ പടര്‍ന്നപ്പോള്‍
ഞാന്‍ മുഖം വെട്ടിച്ചത്,
അച്ഛനറിഞ്ഞിരിക്കില്ല... "

അനുഭവിച്ചിട്ടുണ്ട് ഒരിക്കൽ....

nizarputhumana said...

jishaaaaaaaaaaaaa,amazing
iniyum nee ezhuthanam orupaaaaaaaaaaaaaaaaad

nizarputhumana said...

jishaaaaaaaaaaaaaaaa,amazing!!!!!!!!!

Related Posts Plugin for WordPress, Blogger...

Pages