Tuesday, May 4, 2010

മരണം


മരണത്തിനുണ്ടൊരു മണം -
അഗര്‍ബത്തിപുകയില്‍
അരിമുല്ലപ്പൂക്കളുടെ
നറുംവാസന കൂടിക്കലര്‍ന്നത്,
നെഞ്ച് പിളര്‍ക്കുന്നത്.


മരണത്തിനുണ്ടൊരു നിറം -
മോസാന്ത ,
ബൊഗെയ്ന്‍ വില്ല പൂക്കളുടെ
ചുവപ്പ്‌, റോസ് , വെള്ള,
അഗര്‍ബത്തിപുകയുടെ ചാരനിറത്തില്‍ മങ്ങിയത്.
കണ്ണീരിന്റെ നനവില്‍ ഈറനായത്.




മരണത്തിനുണ്ടൊരു  ശബ്ദം -
ഓര്‍മ്മപ്പുറത്ത്
ചരല്‍  വാരിയെറിയുന്ന ശബ്ദം,
തേങ്ങലുകളാല്‍  ഈണമിട്ടത്.

2 comments:

Anonymous said...

കൊള്ളാം.
മരണം രംഗബോധമില്ലാത്ത കോമാളി...മരണത്തിന്റെ നിറവും മണവും ശബ്ദവും പേടിച്ചാണ് ഞാന്‍ മരണ വീട്ടില്‍ ഒന്നും പോകാത്തത് .. ,

ഇതിലൂടെയും സഞ്ചരിയ്ക്കുക.. ,

http://www.rajeshshiva2008.blogspot.com/

Anonymous said...

പിന്നെ മീനിനു തീറ്റ കൊടുക്കാന്‍ പറ്റിയില്ല ..എന്റെ മൌസ് പോയിന്റ്‌ കടിച്ചെടുത്തു .. :)

Related Posts Plugin for WordPress, Blogger...

Pages