My space-
ചിരിച്ചും കരഞ്ഞും,
വെറുത്തും പൊറുത്തും ,
ആരുമറിയാതെ
നാം പോറ്റിയ
പ്രണയ മരത്തില്‍
കൂടൊരുക്കി
തുടങ്ങും മുന്‍പേ
ചില്ലകള്‍ക്ക്
തീ പിടിച്ചെന്നു
ആദ്യം പറഞ്ഞത്
നീയാണ്,
ഒടുക്കവും....
തന്റെതല്ലാത്ത കാരണങ്ങളാല്‍ വിവാഹ ബന്ധം വേര്‍പെടുത്തിയ , ആണും അയാളുടെ പെണ്ണും (താല്കാലിക വിഭാര്യനും താല്കാലിക വിധവയും) പുതിയ ഇണയെ തേടി പത്രത്തിലെ വ്യത്യസ്ത വിവാഹ പരസ്യങ്ങളില്‍ അടുത്തടുത്ത് ജാള്യത്തോടെ കിടന്നു .
ആ പരസ്യ മോഡലുകളെ കണ്ട് വായനക്കാര്‍ ആര്‍ത്തു ചിരിച്ചു .