Sunday, October 5, 2008

ആലിപ്പഴമ്പുല്‍ന്നാമ്പ്


















മരുപ്പച്ചയിലെ

ഒറ്റപ്പന
മണലാഴിയിലേക്ക്
പുതയുന്നു.

ഇനി
കാണാമറയത്തോളം
ചുടുമണല്‍ മാത്രം...

യാത്ര നിറുത്തുന്നില്ല...

കണ്ണ് ചുടുമ്പോള്‍
കുളിരെഴു‌താന്‍
പൊടിക്കുള്ളില്‍
നിന്നുമൊരു
ആലിപ്പഴമ്പുല്‍-
ന്നാമ്പായെങ്കിലും
നീ
കിളിര്‍ക്കുമെന്നെനിക്കുറപ്പാണ്...

എങ്കിലുമിന്നിപ്പോള്‍
ഈ ചൂടുമണല്‍ക്കാറ്റിലും
എന്‍റെ കണ്ണുനീരുറവ
വരളുന്നില്ല...

(ആലിപ്പഴമ്പുല്ല് - മഴക്കാലങ്ങളില്‍ വേലി മേല്‍ പടര്‍ന്നു നില്‍ക്കുന്ന തരം പുല്ല്. മണ്ണിനടിയിലില്ലാത്ത നീണ്ടവേരുകളില്‍ വെള്ളത്തുള്ളി ഉരുണ്ട് കൂടി നില്‍ക്കുന്ന പോലെ കാണാം . കുട്ടികള്‍ അത് ഇറുത്തെടുത്കണ്ണിലെഴുതാറുണ്ട് ).

No comments:

Related Posts Plugin for WordPress, Blogger...

Pages