My space-
ചിരിച്ചും കരഞ്ഞും,
വെറുത്തും പൊറുത്തും ,
ആരുമറിയാതെ
നാം പോറ്റിയ
പ്രണയ മരത്തില്‍
കൂടൊരുക്കി
തുടങ്ങും മുന്‍പേ
ചില്ലകള്‍ക്ക്
തീ പിടിച്ചെന്നു
ആദ്യം പറഞ്ഞത്
നീയാണ്,
ഒടുക്കവും....
തേരട്ടകള്‍ മഞ്ഞക്കുത്തുകള്‍ പിരിപ്പിര് കാലുകള്‍ കറുത്ത ഉടല്‍ ചര്‍ദ്ദിപ്പിക്കും മണം
ആയിരം കാലുള്ള കുഞ്ഞുങ്ങളെ എന്റെ കിടപ്പ് മുറിയില്‍ പെറ്റ്കൂട്ടുന്നത് എന്തിനാണ് ? എന്റെ തലമുടിയില്‍ അരിച്ചു കയറുന്നത് എന്തിനാണ് ? ഇത് നിന്റെ ഈറ്റില്ലമല്ല
No comments:
Post a Comment