Sunday, June 17, 2012

ദൈവത്തിന്‍റെ ഒളിച്ചോട്ടം!

അവസാന ദിവസം
മനുഷ്യന്‍ അവന്‍റെ രൂപത്തിലും ശൈലിയിലും
ദൈവത്തെ സൃഷ്ടിച്ചു.
അത്‌ മറ്റു സൃഷ്ടികളേക്കാള്‍
മികച്ചതെന്നു അവന്‍ കണ്ടു. 
പല ജനതക്കും ഓരോ പേരില്‍
അവനു മേല്‍ അവകാശം കൊടുത്തു.
ഓരോരുത്തരും
'യഥാര്‍ത്ഥ  ' അവകാശം
പ്രഖ്യാപിച്ച് പരസ്പരം പോരാടി.
വിശുദ്ധ പോരാട്ടങ്ങള്‍ക്കിടയില്‍
ശ്വാസം മുട്ടിയ ദൈവം
അവര്‍ക്കിടയില്‍ നിന്നും
ഒളിച്ചോടി!






13 comments:

Noushad Koodaranhi said...

തമ്മില്‍ തല്ലി ,
എല്ലാം മരിച്ചു വീണു....
ഒടുക്കം അവന്‍ മാത്രം ബാക്കിയായി... സത്യമാകുന്ന സത്യം...!!!

Unknown said...

ഒളിച്ചോടിയത്‌ നന്നായി . . . ഇല്ലേല്‍ ദൈവത്തിന്റെ മുടിയും, പല്ലും എന്ന് വേണ്ട . . . സകല സ്ഥാപക ജന്ഗമ വസ്തുക്കളും പറിച്ചെടുത്തു "അടുത്ത ജന്മത്തിലെ" ഭക്തര്‍'S ബിസ്നെസ്സ് തുടങ്ങിയേനെ .

വിഷ്ണു ഹരിദാസ്‌ said...

എന്നിട്ടോ, ഒളിച്ചോടിയ ദൈവത്തിന്റെ പേരിലും അവര്‍ തല്ലുകൂടാന്‍ തുടങ്ങി. അതോടെ ദൈവം ഇങ്ങനെ അരുളി ചെയ്തു:

"ഹേ പ്രകൃതി, നിനക്ക് ഇനി മതിയാവോളം ക്ഷോഭിക്കാം, ദുഷ്ടരെ കൊന്നൊടുക്കാം; എന്‍റെ കയ്യബദ്ധത്തിന് എന്‍റെ പ്രായശ്ചിത്തം!"

അങ്ങനെ സുനാമിയും ഭൂകമ്പവും ആണവസ്ഫോടനങ്ങളും ഉണ്ടായി, ലക്ഷങ്ങള്‍ മരിച്ചു മണ്ണടിഞ്ഞു.

എന്നിട്ടും ആ മനുഷ്യര്‍ എന്തേ ഒന്നും മനസിലാക്കുന്നില്ല; കഴുതകള്‍ !

പൈമ said...

ദൈവം കണ്ണടച്ച് ഇരുട്ടാക്കുന്നു ..

ബിബിന്‍ കൃഷ്ണ said...

നല്ല വരികള്‍ .......

ബിബിന്‍ കൃഷ്ണ said...

നല്ല വരികള്‍ .......

പടന്നക്കാരൻ said...

ദൈവം ചിരിച്ചു പറഞു ഒളിച്ചോടാന്‍..
ഞാനാരാ നീയോ മനുഷ്യാ...

Jefu Jailaf said...

മനുഷ്യദൈവങ്ങൾ അരങ്ങുവാഴുമ്പോൾ യഥാർത്ഥദൈവം വിസ്മരിക്കപ്പെടുന്നു.. നല്ല ചിന്ത..

വെള്ളിക്കുളങ്ങരക്കാരന്‍ said...

ദൈവം ഒളിച്ചോടിയത് നന്നായി ...

മൻസൂർ അബ്ദു ചെറുവാടി said...

ദൈവം ഒളിച്ചോടിയത്‌ ആയിരിക്കുമോ..?

നന്നായി

ആശംസകള്‍

ചന്തു നായർ said...

അത്‌ മറ്റു സൃഷ്ടികളേക്കാള്‍
മികച്ചതെന്നു അവന്‍ കണ്ടു. അവിടെയാണു കുഴപ്പം പറ്റിയത്........നല്ല വരികള്‍ ........

viddiman said...

കൊള്ളാം.. രവിചന്ദ്രൻ മാഷുടെ ഒരു പോസ്റ്റ് വായിച്ച പ്രതീതി

Anonymous said...

ഹാ ഹാ അത് കൊള്ളാം , ഈ അണ്ഡകടാഹത്തിലെ സര്‍വചരാ ചരങ്ങളുടേയും അധിപനായ ,,,,, അവനറിയാതെ ഒരു ഇല അനങ്ങില്ലത്രേ ,,,,,, ആ ദൈവം , അവന്‍റെ അനേകം കോടി സൃഷ്ടികളില്‍ ഒന്നു മാത്രമായ മനുഷ്യനെ കൊണ്ട് ബേജാറായി , ശ്വാസം മുട്ടി ഒളിച്ചോടിയത്രേ ..... എന്തൊരു ബാലിശവും മണ്ടത്തരവും നിറഞ്ഞ കാവ്യ കല്‍പന..... മനുഷ്യന്‍ വലിയ പോസ് കളിക്കുന്ന സമയതൊകെ കൊടുങ്കാറ്റും , പേമാരിയും കൊണ്ട് അവന്‍ മനുഷ്യനെ തിരുത്തിയെന്നും,,, കല്‍പാന്ത കാലങ്ങള്‍ക്കപ്പുറം സ്വര്‍ഗം കാത്തിരിക്കുന്നുണ്ടെന്നും പറഞ്ഞാണ് മതം മ്നുഷ്യനെ പറ്റിചോണ്ടിരിക്കുന്നത്... ഈ കാലഘട്ടത്തിലും അത്തരം ഒരു കൊടുങ്കാറ്റ് വേണമെന്നാഗ്രഹിക്കുന്ന , ദൈവ വിശ്വാസിയായ നല്ല ഈ പെണ്കുട്ടി , അത് കാണാതെ വന്നപ്പോള്‍ അദ്ദേഹത്തിന്നു കൊടുക്കുന്ന മുന്‍ കൂര്‍ ജാമ്യം കൊള്ളാം.... --------------------------- "ദൈവ വിശ്വാസവും മത വിശ്വാസവും രണ്ടും, രണ്ടാണ്. മതത്തെ മാത്രം വിശ്വസിക്കുന്നവരാണ് കൂടുതല്‍! ദൈവം തന്നെ സത്യവുമായി രംഗത്ത് വന്നാലും , അത്തരക്കാര്‍ എതിരെ വരും"----------ജെ‌ഇ---------- എന്നു ഈ കുട്ടി ഒരിക്കല്‍ എഴുതിയപ്പോള്‍ ഒരു ബഹുമാനം തോന്നിയതാണ് ... എന്നാല്‍ ഇത്രയും അശക്തനായ ദൈവത്തില്‍ വിശ്വസിക്കുന്ന അല്ലെങ്കില്‍ സ്നേഹിക്കുന്ന ഈ കുട്ടിയെ കാണുമ്പോള്‍ ആ ബഹുമാനം കുറച്ചു കുറയുന്നു..
ഇനി അഥവാ ദൈവം ഉണ്ടെങ്കില്‍ തന്നെ മ്നുഷ്യ സ്നേഹിയായ ഒരാള്‍ക് പുളിയോട് എന്തെല്ലാം ചോദിക്കാന്‍ കിടക്കുന്നു .... ഈ ലോകത്തില്‍ മനുഷ്യന്‍ അനുഭവിച്ച , അനുഭവിക്കുന്ന , അനുഭവിക്കാന്‍ പോകുന്ന വേദനകല്‍ക് അവന്‍ ഉത്തരം പറയേണ്ടിയിരിക്കുന്നു... സ്വര്‍ഗം തരാനുള്ള പരീക്ഷണമാണ് ആ വേദന എന്നാണ് അവന്‍റെ ഉത്തരമെങ്കില്‍ ,, ആ സ്വര്‍ഗം എനിക് വേണ്ട എന്നു ഉറക്കെ പറയാനുള്ള ധൈര്യമുണ്ടെകിലെ .... ദൈവത്തിന്നു വേണ്ടിയല്ലാതെ , മ്നുഷ്യന്നു വേണ്ടി എന്തെങ്കിലും ചെയ്യാനുള്ള ആര്‍ജവം മനുഷ്യനുണ്ടാകൂ.

Related Posts Plugin for WordPress, Blogger...

Pages