ഇന്ന് പുലര്‍ച്ചെ
പ്രണയക്കിടക്കയില്‍
അലസം മറിഞ്ഞു കിടക്കവേ
ഒരപരിചിതനു മേലെന്നുടല്‍ തട്ടി,
പുഴയില്‍
പെട്ടെന്നൊരു മൃതദേഹം
കണ്ണു മിഴിച്ചു.
മരിച്ചോഴുകുന്ന
ദേഹത്തിനിപ്പോള്‍
തണ്ക്കുന്നുണ്ടത്രേ !
അത്,
ആ ശവം,
എന്റെ സ്വപ്നങ്ങളില്‍
കരഞ്ഞ് ആര്‍ത്തലക്കുന്നു.
പുഴയോരത്തെ വീട്ടില്‍
നേരിപ്പോടിനരികെയിരുന്നു
ചൂട് കൊള്ളണമത്രേ!
നീന്തല്‍ അറിയാത്ത
ഞാനെങ്ങനെ,
ഹാ,മരിച്ചവനേ
നിന്നെ രക്ഷിക്കും?
മരിച്ചവന്‍ ഒന്ന് ചിരിച്ചോ?
കണ്‍ പോള മരിച്ചടഞ്ഞെങ്കിലും
ഞാനറിയുന്നു,
എന്റെ കിടക്കയിലിപ്പോള്‍
പുഴയൊഴുകുന്നു,
ഇപ്പോള്‍
എനിക്കാണ് തണുക്കുന്നത്.
തീര്‍ച്ചകള്‍ക്കും
മരണം സംഭവിക്കാമെന്നു
ഞാനിപ്പോള്‍ അറിയുന്നു!
ചങ്ങാതിമാര്‍ക്ക് ഇടയില്‍
ഒരു അപരിചിതന്‍
അടുത്ത് തന്നെ ഉടലെടുക്കും.
12 comments:
വാക്കുകളെ കീറിമുറിച്ചു അപഗ്രതിക്കാനുള്ള അറിവ് ഇല്ലായ്മകൊണ്ടോ, വാക്കുകളെ വാചകങ്ങളാക്കുന്ന കവിക്കസര്‍ത്തുകളെ ഉള്‍കൊള്ളാനുള്ള ജ്ഞാനക്കുറവുകൊണ്ടോ എന്നറിയില്ല, പരിപൂര്‍ണ്ണമായി ഉള്‍കൊള്ളാന്‍ കഴിഞ്ഞില്ല കവിത.
ആശംസകള്‍.
മനോഹരമായ വരികള്‍ ..
ആശംസകള്‍.
"ഇപ്പോള്‍
എനിക്കാണ് തണുക്കുന്നത്.
തീര്‍ച്ചകള്‍ക്കും
മരണം സംഭവിക്കാമെന്നു
ഞാനിപ്പോള്‍ അറിയുന്നു!
ചങ്ങാതിമാര്‍ക്ക് ഇടയില്‍
ഒരു അപരിചിതന്‍
അടുത്ത് തന്നെ ഉടലെടുക്കും." ************** നല്ലത്........എന്നിട്ടാവാം ബാക്കി അല്ലെ ...?
ഇപ്പോള്‍
എനിക്കാണ് തണുക്കുന്നത്.
തീര്‍ച്ചകള്‍ക്കും
മരണം സംഭവിക്കാമെന്നു
ഞാനിപ്പോള്‍ അറിയുന്നു!
നല്ല വരികള്‍ .......... ആശംസകള്‍
മനോഹരമായ വരികള്‍ ...
ഹേ കവീ നിങ്ങളുടെ മനസ്സോരല്‍പ്പം പ്രക്ശുബ്ദ്ദമല്ലേ
എന്ന് ഒരു ശംശയം
നല്ലഭാഷ-നല്ലശൈലി!നന്നായിരിക്കുന്നു.പക്ഷേ..
കൂടെച്ചേര്‍ത്ത ആ ചിത്രം-അതല്‍പ്പം ബീഭത്സമായോ?കേന്ദ്രാശയത്തിന്റെ ഭാവം വായനക്കാരിലെത്തിക്കാന്‍ ബിംബാത്മകമായ ചിത്രങ്ങളല്ലേ നല്ലത്?സാരമില്ല.അവിടെയും’പത്രപ്രവര്‍ത്തക’കടന്നുവന്നു അല്ലേ?എന്തായാലും അഭിനന്ദനങ്ങള്‍!പുതിയ പോസ്റ്റിടുമ്പോള്‍ അറീയിച്ചാല്‍ സന്തോഷം!
hariperumanna@gmail.com
ok... FOTto maatti....
ജിഷ ഇവിടെ കണ്ടതിലും വായിച്ചതിലും സന്തൊഷം
ആശംസകള്‍.
എന്റര് വരികള്‍ ടെ ...
അപ്പി, നീ പുലി തന്നടെ ..
പുലി
jasi
.തീര്‍ച്ചകള്‍ക്കുംമരണം സംഭവിക്കാമെന്നു ഞാനിപ്പോള്‍ അറിയുന്നു!
ചങ്ങാതിമാര്‍ക്ക് ഇടയില്‍ഒരു അപരിചിതന്‍ അടുത്ത് തന്നെ ഉടലെടുക്കും.
can undrstnd wht u meant....
Post a Comment