ദുസ്വപ്നം
പേടിയാണെനിക്ക് ,
ചിതല്‍പ്പുറ്റിനകത്ത്
കടല്‍ അലറുന്നു.
തീരമണയാത്ത
വന്‍ നദികള്‍,
ആഴിഗര്‍ഭത്തിലെ
നീല ഞരമ്പുകള്‍ ,
പായ് ചുരുക്കിയ
കപ്പലിന്
ഉടല്‍ വിയര്‍ക്കുന്നു.
കരി മേഘങ്ങള്‍
തീ തുപ്പുന്നു,
കപ്പല്‍ പായ്
വെന്തുരുകുന്നു.
കശേരുക്കള്‍ കൊരുത്ത്,
തലയോട്ടി കോര്‍ത്ത
മാന്ത്രിക ദണ്ടു കൊണ്ട്
പ്രതിരോധം
ഇനിയസാധ്യം.
കാറ്റിനും ചോരക്കൊതി
തിരകള്‍ക്കു ചാവു മണം
തുണ വിട്ട കയ്യിനു
പിന്നെയും ഗ്രഹപ്പിഴ
ഞെട്ടിയെണീറ്റു -
തൊണ്ട വരണ്ടോ?
മുറിക്കു പുറത്തു
മഴയുതിരുന്നു.
മഴയുണ്ടല്ലോ
ഇനി പേടി വേണ്ട..
3 comments:
nice
ദുർഗ്രഹമായ ഒരു കവിത..ഒരു പിടിയും കിട്ടുന്നില്ല. 4 ആവർത്തി വായിച്ചു. ഒന്നു പറ.. എന്താണു ഉദ്ദേശിക്കുന്നതു? ഫെയിസ്ബുക്കിലും ഒരെണ്ണം വായിച്ചു..ഞാൻ ഒരു ‘ റ്പ്പ് വാൻ വിങ്കിൾ” ആയോ എന്നൊരു സംശയം.. ഒഴുക്കുള്ള സാഹിത്യം തന്നെ. പക്ഷെ ഈ ക്ലിഷ്ടത?

Post a Comment