ഉറക്കെ ചിരിക്കുക,
വിശപ്പ് മാറും.
സഹ മുറിയന്‍
അടുത്ത പകലില്‍
തൊട്ടടുത്ത മുറിയനോട്
പറഞ്ഞേക്കാം-
"അവന് വട്ടാണ്"
വട്ടല്ല,
വിശപ്പാണ്,
ചിരി കണ്ടാലുടന്‍
ചങ്ങാതി
മുറി വിടും,
അവന്റെ പെട്ടിക്കകത്ത്
അമ്മ കൊടുത്തു വിട്ട
പലഹാരങ്ങളുണ്ട് .
കഴിഞ്ഞ രാത്രി
കരഞ്ഞ് ചോദിച്ചിട്ടും
അവനൊരു
തുണ്ട് പോലും തന്നില്ല.
കരച്ചില്‍ മാറ്റാന്‍
ചിരിക്കുകയാണ് പോംവഴി!
3 comments:
nice!!
"കരച്ചില്‍ മാറ്റാന്‍ ചിരിക്കുകയാണ് പോംവഴി"
നന്നായിരിക്കുന്നു..എഴുത്ത് തുടരു...
ആശംസകളോടെ,
ജോയ്സ്!
പുലര്‍ച്ചെ വിഷന്നാന്‍ അവനെ ഉണര്‍ത്തി പുരതാക്കുന്നതിലും നല്ലത് ..ശലല്യപ്പെടുതാതെ ആ പലഹാരങ്ങലങ്ങു എടുത്തു കഴിച്ചാല്‍ പോരെ ...
കവിത കൊള്ളാം കേട്ടോ...ആശംസകള്‍...
Post a Comment