മഴേ,
നിന്റെ ചാറ്റലുകള്‍ക്ക്
ഉപ്പു രസം !
നീ
ഇപ്പോഴും കരയുന്നുവോ?
അരുത്.
കുഞ്ഞേ
താഴെ
പൂത്തു നിക്കണ
മൈലാഞ്ചിക്കാടുകളിലേക്ക്
ലോലയായി
പെയ്തിറങ്ങുക,
പിന്നെ ആര്‍ത്തലക്കുക.
പെയ്ത്തു കഴിഞ്ഞാല്‍
കാറ്റില്‍
മൈലാഞ്ചിപ്പൂവിന്റെ
ഉന്മത്ത ഗന്ധം
പടരണം!
മഴയുടെ മകളെ,
മഴത്തുള്ളീ,
പെയ്തു വീഴുക
നിന്റെ നിയോഗം,
നീ
ഭൂമിയുടെ മരുമകള്‍.
2 comments:
good one
നന്ദി ജിഷേ.. എന്നെ ഓര്‍മിച്ചതിന്... ഇപ്പോഴും ഓര്‍ക്കുന്നതിന്...
Post a Comment